കുട്ടിക്കാലം മുതലെ മനസ്സില്‍ പതിഞ്ഞ മുഖം; പെട്ടെന്ന് ഇല്ലാതാകുമ്പോള്‍; വേദന പങ്കുവെച്ച് മഞ്ജുവാര്യര്‍

കൊച്ചി: സിനിമ നടനും മിമിക്രിതാരവുമായ അബിക്ക്​ ആദാരാഞ്​ജലികൾ അർപ്പിച്ച്​ മഞ്​ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വേദന പങ്കെവെച്ച് രംഗത്തെത്തിയത്.

മഞ്ജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കുട്ടിക്കാലം മുതൽ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാൻ തുടങ്ങിയ കാലത്ത് മനസ്സിൽ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്പോൾ ഓരോ താരത്തിന്റെയും ഛായ ആ മുഖത്ത് വരുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.

സ്കിറ്റുകളിലെ നിഷ്കളങ്കത നിറഞ്ഞ ആമിനത്താത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഓർക്കാൻ കഴിയില്ല നമുക്ക്. അബിക്കയുടെയും ദിലീപേട്ടന്റെയും നാദിർഷിക്കായുടെയും കൂട്ടായ്മയിൽ പിറന്ന ‘ദേ മാവേലി കൊമ്പത്തി’ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാൻ.

നേരിട്ട് പരിചയപ്പെട്ടപ്പോൾ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു. വർഷങ്ങൾ പിന്നിട്ട് ഇക്കയുടെ മകൻ ഷെയ്നോടൊപ്പം അഭിനയിച്ച സൈറ ബാനു വിന്റെ ലൊക്കേഷനിൽ ഏറേ സ്നേഹത്തോടെ ഇക്ക ഓടിയെത്തി.

എന്നും ഒരു ഫോൺവിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതൽ ഒരു ഓർമയാണെന്ന് ചിന്തിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News