ആരാധകരെ ആവേശത്തിലാക്കി സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം ടീസറെത്തി; യൂട്യൂബില്‍ തരംഗം

ആരാധകരെ ആവേശത്തിലാക്കികൊണ്ട് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടം ടീസര്‍ പുറത്തിറങ്ങി. വിഗ്‌നേഷ് ശിവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗം തീര്‍ക്കുകയാണ്.

ഇത്തവണത്തെ പൊങ്കല്‍ സൂര്യയ്ക്കുള്ളതു തന്നെയാണെന്നാണ് ആരാധകര്‍ പങ്കുവയ്ക്കുന്ന വികാരം. കീര്‍ത്തി സുരേഷ്, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുറത്തിറങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ടീസര്‍ യൂട്യൂബില്‍ കണ്ടത്.

വമ്പന്‍ ഹിറ്റായ നാനും റൗഡി താന്‍ സംവിധായകനൊപ്പം സൂര്യ അഭിനയിക്കുന്നതിന്റെ ആവേശവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. സൂര്യയുടെ 35ാമത്തെ ചിത്രമാണ് എന്ന പ്രത്യേകതയും താനാ സേര്‍ന്ത കൂട്ടത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News