ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്കാരം കൈരളി പീപ്പിള്‍ ടി വിയിലെ കെ.രാജേന്ദ്രന്

സംസ്ഥാന പട്ടിക ജാതി പട്ടിക ക്ഷേമ വകുപ്പിന്‍റെ BR അംബേദ്കര്‍ മാധ്യമ പുരസ്കാരം കൈരളി -പീപ്പിള്‍ ടി വി സീനീയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന്.

മാര്‍ച്ച് 13ന് പീപ്പിള്‍ ടി വിയില്‍ സംപ്രേഷണം ചെയ്ത “വാടാത്ത കാട്ടുപൂക്കള്‍” എന്ന ഡോക്യുമെന്‍റെറിക്കാണ് പുരസ്കാരം.

മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അടുത്ത മാസം ആറിന് തിരുവനന്തപുരത്ത്സ മ്മാനിക്കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ തിരുവനന്തപുരത്ത് അറിയിച്ചു.

രാജ്യത്തെ മികച്ച പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകനുളള പ്രേംഭാട്യ മാധ്യമ പുരസ്കാരത്തിന് “വാടാത്ത കാട്ടുപൂക്കള്‍” എന്ന ഡോക്യുമെന്‍റെറി കെ.രാജേന്ദ്രനെ അര്‍ഹനാക്കിയിരുന്നു.

മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിന് മാധ്യമം ദിനപത്രത്തിന്‍റെ കോ‍ഴിക്കോട്യൂ യൂണിറ്റിലെ സബ് എഡിറ്റര്‍ ഷെബിന്‍ മെഹബൂബും ശ്രവ്യമാധ്യമ പരിപാടിക്ക് ആകാശവാണി അസിസ്റ്റന്‍റെ് ഡയറക്ടര്‍ ഡി പ്രദീപ്കുമാറും അര്‍ഹരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News