എയ്ഡ്‌സ് ദിനം; ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഡിസംബര്‍ 1, ലോക എയ്ഡ്‌സ് ദിനം. മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയ മഹാവിപത്തില്‍ നിന്ന് മോചനം നേടുന്നതിനും എച്ച് ഐ വി ബാധിച്ചവര്‍ക്ക് സാന്ത്വനം നല്‍കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യസംഘടന എയ്ഡ്‌സ് ദിനം ആചരിക്കുന്നത്.

എല്ലാവരും എണ്ണപെട്ടിരിക്കുന്നു എന്നതാണ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ 28ാം വാര്‍ഷികദിനത്തിന്റെ സന്ദേശം. 1988ലാണ് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനമായി ആചരിക്കാന്‍ ലോകാരോഗ്യസംഘടനയും ഐക്യരാഷ്ട്രസഭയും തീരുമാനിച്ചത്.

മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും അതുകാരണം മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹ്യുമന്‍ ഇമ്മ്യൂണോ വൈറസ് എന്ന എച്ച് ഐ വിയെ അപകടകാരിയാക്കുന്നത്.

അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്‌സ്. 1984ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്‌സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്.

എച്ച്.ഐ.വി. വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 2.4 ലക്ഷം പേര്‍ കുട്ടികളാണെന്നാണ് ഏറ്റവും സങ്കടകരമായ അവസ്ഥ.

സുരക്ഷയില്ലാത്ത ലൈംഗികബന്ധമാണ് എയ്ഡ്‌സ് പിടിപെടാനുള്ള പ്രധാനകാരണം. എച്ച് ഐ വി ബാധിച്ച രക്തസ്വീകരണത്തിലൂടെയും രോഗം പിടിപെടാം.

കൃത്യ സമയത്തെ രോഗനിര്‍ണ്ണയവും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളും എയ്ഡ്‌സിന് വലിയ പ്രതിരോധമൊരുക്കാന്‍ സഹായിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് വരുത്താനും സാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News