കുരങ്ങുക്കൂട്ടത്തിന്‍റെ നടുവില്‍ നിന്ന് സ്നേഹത്തിന്‍റെ കഥ പറയുന്ന ബാലന്‍; അപൂര്‍വ്വ സൗഹൃദത്തിന്‍റെ കഥ ഇങ്ങനെ

കര്‍ണ്ണാടകയിലെ ഹൂബ്ളിയില്‍നിന്നുമാണ് ഈ അപൂര്‍വ്വ സൗഹൃദത്തിന്‍റെ ദൃശ്യങ്ങള്‍ .കുരങ്ങ് കൂട്ടത്തിന്‍റെ നടുവില്‍നിന്ന് അവരോട് കളിപറഞ്ഞ് അവര്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഒന്നര വയസ്സുകാരന്‍.

കുരങ്ങന്‍മാരോട് ചങ്ങാത്തം കൂടിയ കുട്ടി അവര്‍ക്ക് ആഹാരം കൈയ്യില്‍ പകര്‍ന്ന് കൊടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിട്ടുണ്ട്.

ആഹാരത്തിന്‍റെ കാര്യം വരുമ്പോ‍ള്‍ കുരങ്ങന്മാര്‍ സാധാരണ അക്രമാസക്തരാവും.എന്നാല്‍ ഒന്നരവയസ്സുകാരന്‍ തന്‍റെ കൈയ്യില്‍നിന്ന് ഭക്ഷണം തട്ടിയെടുക്കാന്‍ വരുന്ന കുരങ്ങന്‍മാരെ തല്ലിയോടിക്കുന്നുമുണ്ട്.

6 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ തങ്ങളുടെ മകന് കുരങ്ങന്‍മാരോട് ചങ്ങാത്തമുണ്ടായിരുന്നെന്ന് കുട്ടിയുടെ അമ്മ പറയുന്നു.രാവിലെ ആറ് മണിക്ക് എ‍ഴുന്നേറ്റ ഉടന്‍ കുട്ടി കുരങ്ങന്മാരുമായി കളിക്കാപോകുമത്രേ.

ഇത്രയും കാലത്തനിടയില്‍ ഒരിക്കല്‍ പോലും കുട്ടിയെ കുരങ്ങന്മാര്‍ ഉപദ്രവിച്ചിട്ടില്ലെന്നും അമ്മ പറയുന്നു.ട്വിറ്ററിലൂടെയും മറ്റും വീഡിയോ കണ്ടവര്‍ പലരും പല അഭിപ്രായങ്ങളാണ് പറഞ്ഞത്. ചിലര്‍ കുട്ടിയിലെ മനുഷ്യത്വത്തെ വാ‍ഴ്ത്തിയപ്പോള്‍ ചിലര്‍ ആശങ്കയാണ് പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News