മഴ കെടുതി; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു; ആഭ്യന്തര സെക്രട്ടറിയോടും യോഗത്തിനെത്താന്‍ നിര്‍ദ്ദേശം

ഓഖി ചുഴലിക്കാറ്റ് ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. മഴക്കെടുതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ആഭ്യന്തര സെക്രട്ടറിയടക്കമുള്ളവരോട് അടിയന്തിരമായി യോഗത്തിനെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു. ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളും വിലയിരുത്താനാണ് യോഗം.

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം കനത്ത മഴയും കാറ്റും കേരളത്തിന്റെ തീരപ്രദേശങ്ങളെ പരിഭ്രാന്ത്രിയിലാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here