ഓഖിയെ നേരിടാന്‍ മനുഷ്യസാധ്യമായതെന്തും ചെയ്യും; ജനങ്ങള്‍ ആശങ്കപ്പെടേണ്ട; മുന്നറിയിപ്പ് വൈകി; മുഖ്യമന്ത്രി പിണറായി വിജയന്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം;  കേരള തീരത്ത് ആഞ്ഞടിക്കുന്ന ഓഖി ചു‍ഴലികാറ്റിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ചു‍ഴലികാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടലില്‍ പെട്ടുപോയ മത്സ്യതൊ‍ഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചു‍ഴലികാറ്റിനെക്കുറിച്ച് ആശങ്കപെടേണ്ടെന്നും മനുഷ്യസാധ്യമായതെന്തും ചെയ്യുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.വ്യോമസേനയുടേയും നാവികസേനയുടേയുമടക്കം സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഏ‍ഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. എന്നാല്‍ വള്ളങ്ങളില്‍ നിന്ന് മത്സ്യതൊ‍ഴിലാളികള്‍ കപ്പലുകളില്‍ കയറാന്‍ വിമുഖതകാട്ടുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വള്ളം ഉപേക്ഷിച്ച് വരാനാകില്ലെന്ന നിലപാടാണ് മത്സ്യതൊ‍ഴിലാളികള്‍ സ്വീകരിക്കുന്നത്. ജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്നത് ഇവര്‍ മനസ്സിലാക്കണം.

തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക സര്‍ക്കാരിന് ബോധ്യമാകുന്നുണ്ട്. ആരും ആശങ്കപ്പെടേണ്ടെന്നും എല്ലാ വിധ സഹായങ്ങളുമായി സര്‍ക്കാര്‍ രംഗത്തുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here