ഓഖി ഭീതിപടര്‍ത്തുന്നു; ട്രെയിന്‍ഗതാഗതവും താറുമാറായി; 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളതീരത്തും ലക്ഷദ്വീപിലും ഭീതി പടര്‍ത്തി ആഞ്ഞടിക്കുകയാണ്. ട്രെയിന്‍ ഗതാഗതമടക്കം താറുമാറായിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ മാത്രം 12 തീവണ്ടികള്‍ റദ്ദാക്കി. ഇന്നും നാളേയുമായാണ് 12 ട്രെയിനുകള്‍ റദ്ദാക്കിയത്.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310)
കോട്ടയം-എറണാകുളം പാസഞ്ചര്‍(56386)
എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍(56362)
നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍(56363)
പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ്(16791)
പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ്(16792)

ഇന്നത്തെ മംഗലാപുരം-നാഗര്‍കോവില്‍ പുരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ സര്‍വീസ് നടത്തില്ല

നാളെ റദ്ദാക്കിയ തീവണ്ടികള്‍

കോട്ടയം-കൊല്ലം പാസഞ്ചര്‍(56305)
പുനലൂര്‍-കൊല്ലം പാസഞ്ചര്‍(56333)
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56334)
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56309)
തിരുവനന്തപുരം-നാഗര്‍കോവില്‍(56313)
പുനലൂര്‍-കന്യാകുമാരി(56715)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News