പുഴുവരിച്ച് ദ്വാരം വീണ തലയുമായി അലഞ്ഞു; ഒടുവില്‍ ചാരിറ്റബില്‍ സൊസൈറ്റിയുടെ പുണ്യം തേടിയെത്തി; നിറഞ്ഞകണ്ണുകളുമായി പ്രീതി ഇപ്പോള്‍ നന്ദിപറയുന്നു

ജയ്പൂര്‍: പുഴുവരിച്ച് തലയിലുണ്ടായ വലിയ ദ്വാരങ്ങളുമായി രാജസ്ഥാനിലെ തെരുവുകളിലൂടെ നടന്ന പ്രീതി ദേവി എന്ന യുവതി ഇന്ന് പുതിജീവിതത്തിന്റെ പാതയിലാണ്. ആരും അടുത്തുവരാതെ ഓടി ഓളിച്ച കാലത്തിന് വിട. ഇന്ന് ആരേക്കാളും ആത്മവിശ്വാസമാണ് പ്രീതിയുടെ മുഖത്ത്.

ജീവിതം നഷ്ടപ്പെട്ടെന്ന് കരുതിയിടത്തുനിന്ന് തിരിച്ചുപിടിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണവര്‍. ആരും സഹായിക്കാതെ മാറി നടന്നപ്പോള്‍
രാജസ്ഥാനിലെ അപ്‌നാ ഘര്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരാണ് പ്രീതിക്ക് പുതു ജീവന്‍ നല്‍കിയത്.

ആരും തൊടാന്‍ അറയ്ക്കുന്ന വിധത്തില്‍ പുഴുക്കളാല്‍ നിറഞ്ഞിരുന്നതിനു പുറമെ വലിയ ദ്വാരങ്ങളും ഏവരേയും ഭയപ്പെടുത്തിയിരുന്നു. പക്ഷെ ചാരിറ്റബില്‍ സൊസൈറ്റി നടത്തിയ പ്രയത്‌നം ഫലം കണ്ടു.

ക്ലിനിക്കില്‍ എത്തിച്ച് പ്രീതിയുടെ മുടികള്‍ നീക്കം ചെയ്ത് അവര്‍ ആവശ്യമായി ചികിത്സ നല്‍കി. അഞ്ച് മാസം നീണ്ട ചികിത്സ കഴിഞ്ഞപ്പോഴേക്കും പ്രീതി അതീവ സുന്ദരിയായി മാറിക്കഴിഞ്ഞു.

വഴിയരികില്‍ കിടന്നുറങ്ങുമ്പോള്‍ ആരോ മര്‍ദ്ദിച്ചാണ് തന്റെ തലയ്ക്ക് പരിക്കേറ്റതെന്ന് പ്രീതി പറയുന്നു. ആരും സഹായിക്കാന്‍ എത്തിയില്ല. മുറിവ് പിന്നീട് പുഴുവരിച്ച് വലിയ ദ്വാരങ്ങളായി മാറുകയായിരുന്നു.

ഇന്ന് അപ്‌നാ ഘറിലെ മാലാഖമാര്‍ക്ക് നന്ദിപറയുകയാണ് പ്രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News