അതിസാഹസികതയ്ക്കിറങ്ങിയ നടി സരയു; ഒടുവില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിങ്ങനെ; വീഡിയോ വൈറല്‍

സെലിബ്രിറ്റികളുടെ സാഹസിക പരിപാടികള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമാണ്. അതുകൊണ്ടുതന്നെ മിക്ക ചാനലുകളും സെലിബ്രിറ്റി ഷോകള്‍ നടത്താറുണ്ട്.

അതിനിടയിലാണ് സ്വകാര്യ ചാനലിന്റെ അഡ്വെഞ്ച്രര്‍ പരിപാടിയുടെ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തില്‍ നിന്ന തലനാരിഴയ്ക്ക് നടി സരയു രക്ഷപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നത്. സരയു അനീഷ് റഹ്മാന്‍ എന്നിവരുടെ ടീം പര്‍വതാരോഹണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

മലയുടെ മുകളില്‍ നിന്നും കൂറ്റന്‍ പാറ കക്ഷണം അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. താഴെ നിന്ന് ഇരുവരുടെയും പര്‍വതാരോഹണം കണ്ട് നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ ഞെട്ടിവിളിക്കുന്നതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here