ഓഖി ശക്തം; പരിക്കേറ്റവര്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു

ശക്തമായ മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്.

കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്സുമാരേയും മറ്റു ജീവനക്കാരേയും വിന്യസിച്ച് അത്യാഹിത വിഭാഗം സുസജ്ജമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഐ.സി.യുവില്‍ 2 കിടക്കകള്‍ ഇവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ദുരിതത്തില്‍ പെട്ടു വരുന്നവര്‍ക്കായി കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്.

9 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള പൂന്തുറ സ്വദേശി മൈക്കിളിനെ (42) ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി.

കൈയ്ക്ക് ഒടിവു പറ്റിയ പുത്തന്‍തോപ്പ് സ്വദേശിനി ബിയാട്രിസ് (58), അഞ്ചുതെങ്ങ് കടല്‍ത്തീരത്തു നിന്നും കണ്ടെത്തിയ ചിന്നത്തുറ തമിഴ്നാട് സ്വദേശി കാര്‍ലോസ് (65) എന്നിവരെ കുറച്ച് മുമ്പ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News