യമഹ ആര്‍ 15ല്‍ ട്രിപ്പിളടിച്ച് വനിതകള്‍; വൈറലായി ചിത്രങ്ങള്‍

ട്രിപ്പിളടിക്കുന്നവരെ കുടുക്കാന്‍ വലയുമായി വ‍ഴിവക്കില്‍ നില്‍ക്കുന്ന പൊലീസുകാരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം വലയില്‍ കൂടുതലും പുരുഷന്‍മാരാണ് കുടുങ്ങുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വനിതകല്‍ ട്രിപ്പിളടിച്ച് പൊലീസിന്‍റെ ക്യ്യില്‍ പെടുന്നത് അപൂര്‍വ്വങ്ങലില്‍ അപൂര്‍വ്വമായിരിക്കും.

അതിനുകാരണം സ്ത്രീകള്‍ ട്രിപ്പിളടിക്കുന്നതു തന്നെ കുറവാണ് എന്നതാണ്. എന്നാലിതാ ഹൈദരാബാദിലെ മൂന്ന് സ്ത്രീകള്‍ നടത്തിയ ബൈക്ക് ഓട്ടം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സാരിയുടുത്ത് ട്രിപ്പിളടിച്ച് പോകുന്ന സ്ത്രീകള്‍. അതും അത്യന്തം ന്യൂജെന്നായ യമഹ R15ല്‍.

ഇവരെ കടന്നുപോയ കാര്‍ യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്. സാരിയുടുത്ത് ബൈക്കോടിക്കുന്നതിലെ അപകടവും അതിലെ വരും വരായകളും ഉപദേശിക്കുന്ന കമന്‍റുകളാണ് ഭൂരിഭാഗവും.

ട്രിപ്പിളടിച്ചോടുന്ന സ്ത്രീകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മറ്റു ചിലരുടെ കമന്‍റുകള്‍. എന്നാല്‍ സ്തരീകളുടെ ഈ സാഹസികയാത്രയെ അഭിനന്ദിച്ചുകൊണ്ടും നിരവധി കമന്‍റുകള്‍ വരുന്നുണ്ട.

എന്തായാലും വീഡിയോ വൈറലായതോടെ സ്തരീകള്‍ക്ക് ഹൈദരാബാദ് പൊലീസ് നോട്ടീസയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News