റെയില്‍വെയ്ക്ക് സ്വര്‍ണത്തിളക്കം; തീവണ്ടികളുടെ മുഖം മാറ്റി പുതിയ കോച്ചുകള്‍

അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കോച്ചുകളുമായി റെയില്‍വെ മുഖം മിനുക്കുന്നു. രാജധാനി എക്‌സപ്രസ്സില്‍ പുതിയ `സ്വര്‍ണ’കോച്ചുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് റെയില്‍വെ പരിഷ്‌കാരിയാവുന്നത്.

ശുചിമുറികളില്‍ ഓട്ടോജനിറ്റര്‍ സംവിധാനം എല്‍ ഇ ഡി ലൈറ്റിംഗ് എന്നിവയുള്‍പ്പെടെ നിരവധി നൂതന സംവിധാനങ്ങളുമായാണ് സ്വര്‍ണ കോച്ചുകള്‍ പാളത്തിലിറങ്ങുക. ഓപ്പറേഷന്‍ സ്വര്‍ണ എന്ന പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്‌കരണം.

രാജധാനി, ശതാബ്ദി ട്രെയിനുകള്‍ ഈ പദ്ധതിവഴി അടിമുടി പരിഷ്‌കരിക്കും. 35 ലക്ഷം രൂപ ചെലവിട്ടാണ് രാജധാനിയില്‍ സ്വര്‍ണ കോച്ചുകള്‍ തയ്യറാക്കിയിരിക്കുന്നത്. ഇന്റീരിയര്‍ അന്താരാഷ്ടര നിലാവാരത്തിലാണ് പണികഴിച്ചിരിക്കുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവകളാണ് മറ്റൊരു പ്രത്യേകത. എല്‍ ഇ ഡി ലൈറ്റുകള്‍ വഴി ഊര്‍ജ്ജം ലാഭിക്കാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News