ഐഎഫ്എഫ്കെ: ഡെലിഗേറ്റ് പാസ് വിതരണവും ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും 4 ന്

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ്സ് വിതരണവും ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും ഡിസംബര്‍ 4 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കും.

രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആദ്യ ഡെലിഗേറ്റ് പാസ്സ് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് നല്‍കും. ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ചലച്ചിത്ര അക്കാദമിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടായ ‘സ്മരണിക 2016 -17’ ചെയര്‍മാന്‍ കമല്‍ മന്ത്രി എ.കെ ബാലന് നല്‍കി പ്രകാശനം ചെയ്യും.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ വി കെ ജോസഫ്, സജിത മഠത്തില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News