യുഡിഎഫ് സര്‍ക്കാരിന്റെ വന്‍കിട നിര്‍മാണ പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വന്‍കിട നിര്‍മാണ പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. 3777 കോടിയുടെ പദ്ധതികളില്‍ ക്രമക്കേട് ഉണ്ടന്ന് കണ്ടെത്തിയാണ് കോടതിയുടെ ഉത്തരവ് .

2015 ല്‍ പ്രഖ്യാപിച്ച ‘ ജില്ലാ ഫ്‌ലാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ട് ‘ പദ്ധതികളുടെ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വൈറ്റില മേല്‍പ്പാലം ഉള്‍പ്പടെ 21 നിര്‍മാണങ്ങളാണ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി ടെന്‍ഡര്‍ ഇല്ലാതെ എംപാനല്‍ഡ് കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു .4 പദ്ധതി
കളുടെ കണ്‍സല്‍ട്ടന്‍സി ലഭിച്ചത് റൂബി സോഫ്റ്റ്‌ടെക് എന്ന കമ്പനിക്കാണ്. കണ്‍സല്‍ട്ടന്‍സി ഇനത്തില്‍ 4 കോടിയോളം രൂപ കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു .

രേഖകള്‍ പരിശോധിച്ച കോടതി പദ്ധതി നടത്തിപ്പില്‍ തന്നെ ക്രമക്കേടുണ്ടെന്ന്
പ്രാഥമികമായി വിലയിരുത്തി .തുടര്‍ന്ന് പദ്ധതിയുടെ വിശദാംശങ്ങള്‍ പത്രികയായി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പത്രിക പരിശോധിച്ച കോടതി വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക്
നിര്‍ദേശം നല്‍കുകയായിരുന്നു .രണ്ട് മാസത്തിനകം റിപ്പോര്‍ട് നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News