കേന്ദ്രത്തിന് വന്‍ വീഴ്ച; ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാതെ കേന്ദ്രം വീഴ്ച വരുത്തി; തെളിവുകളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്തിന്  ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാതെ കേന്ദ്രം വീഴ്ച വരുത്തി. നിഷേധിക്കാനാവാത്ത തെളിവുകളും വസ്തുതകളും പുറത്ത് .തെളിവുകളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തി.

കേന്ദ്ര കാലാവസ്ഥ വകുപ്പാണ് വീഴ്ച വരുത്തിയത. കേരളത്തില്‍ ചുഴലിക്കാറ്റുണ്ടാകുമെന്ന് കേന്ദ്രം നിര്‍ദശം നല്‍കണമായിരുന്നു. കേന്ദ്ര നിര്‍ദശമില്ലാതെ സംസ്ഥാനത്ത് ജാഗ്രത പ്രഖ്യാപിക്കാനാകില്ല’.

നവംബര്‍ 29ന് 2.30ന് ന്യൂനമര്‍ദ്ദമെന്ന്മുന്നറിയിപ്പ് തന്നിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായിരുന്ന മുന്നറിയിപ്പ്.’ഇക്കാര്യം സംസ്ഥാന അതോറിറ്റിമാധ്യമങ്ങളിലൂടെ 4.30ന് അറിയിച്ചു’ശക്തമായ മഴ 1-ാം തിയതിയും കടല്‍ ക്ഷോഭം 2-ാം തിയതിയുമുണ്ടാകും’കേരളത്തില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പ്.
‘ഇതോടൊപ്പം ന്യൂനമര്‍ദ്ദ പാത സംബന്ധിച്ച ഭൂപടവും ലഭിച്ചിരുന്നു”ദിശ കേരളത്തില്‍ നിന്ന് ദൂരെയായിരിക്കും എന്നായിരുന്നു ചിത്രത്തില്‍.  ഈ മുന്നറിയിപ്പിലും ചുഴലിക്കാറ്റ് പരമാര്‍ശമുണ്ടായിരുന്നില്ല. ‘ഇക്കാര്യം രാവിലെ 7.35ന് സംസ്ഥാനഅതോറിറ്റി മാധ്യമങ്ങളെ അറിയിച്ചു’

30ന് 8.30ന് ന്യൂനമര്‍ദ്ദം തീവ്രമായെന്ന് കേന്ദ്രം അറിയിച്ചു’. ഈ അറിയിപ്പിനൊപ്പവും ന്യൂനമര്‍ദ്ദ പാതസംബന്ധിച്ച് ഭുപടമുണ്ടായിരുന്നു.’ഈ ഭൂപടത്തിലും ദിശ കേരളത്തില്‍ നിന്ന് ദൂരെയായിരിക്കും എന്നാണ് കാണിച്ചത.’ഇതിലും ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നില്ല’30ന് 12ന് മറ്റൊരു മുന്നറിയിപ്പ് കേന്ദ്രം നല്‍കി’

‘ഈ മുന്നറിയിപ്പിലാണ് ചുഴലിക്കാറ്റുണ്ട് എന്ന് കേന്ദ്രം അറിയിച്ചത്. ന്യൂനമര്‍ദ്ദപാതയുടെ അതിരുകള്‍ കേരളത്തില്‍ എത്തുമെന്നും അറിയിച്ചു.

”ചുഴലിക്കാറ്റ് തിരുവനന്തപുരത്ത് നിന്ന 120 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായിരുന്നു”5 മിനിറ്റിനകം മുന്നറിയിപ്പ് സംസ്ഥാനഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കി.

മത്സത്തൊഴിലാളികള്‍ക്ക് പ്രത്യേകമുന്നറിയിപ്പ്   നല്‍കി.’30ന് ഒരുമണിക്ക് സേനക്കും കോസ്റ്റ്ഗാര്‍ഡിനും മുന്നറിയിപ്പ് നല്‍കി.’30ന് 3.30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നുതീരദശത്ത് 100മീറ്ററിനുളളിലുള്ള വീടുകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചു.’30ന് 4മണിക്ക് ജില്ല ദുരന്തനിവാരണഅതോറിറ്റി യോഗം ചേര്‍ന്ന് വിലയിരുത്തി’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here