
പമ്പയില്‍ നിന്നും പത്തനംതിട്ടയിലെക്ക് പോയ കെ എസ് ആര്‍ടിസി ബസ്സും പമ്പയിലെക്ക് പോയ ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 14 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു.
ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ത്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കാണ് പരിക്കേറ്റത്. നിലക്കലിന് സമീപം ചെളിക്കുഴിയില്‍ വച്ചാണ് അപകടം.
സാരമായി പരിക്കേറ്റ മുന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആന്ത്ര ഗുണ്ടൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here