ഓഖി: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സംസ്ഥാന മന്ത്രിമാര്‍

തിരുവനന്തപുരം: ഓഖി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സംസ്ഥാന മന്ത്രിമാര്‍. എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ കയറി കടലില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതില്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നേരിട്ട് പങ്കുചേര്‍ന്നു.

പ്രതികൂലമായ സാഹചര്യത്തെ അതിജീവിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്ന് മന്ത്രി പീപ്പിള്‍ ടി.വിയോട് പറഞ്ഞു. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് തീരപ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടന്നത്.

ഓഖി ചുഴലിക്കാറ്റ് കേരളത്തിലെ തീരപ്രദേശങ്ങളെ കണ്ണീര്‍ക്കയത്തിലേക്കാണ് തള്ളിവിട്ടത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി എയര്‍ ഫോഴ്‌സ്, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ പൊലീസ്, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും ഏജന്‍സികളുമായും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ കയറി കടലില്‍ നിന്നും മത്സ്യത്തൊഴിലാളികളെ നാവിക സേനയുമായി ചേര്‍ന്ന് രക്ഷിക്കുന്നതില്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നേരിട്ട് പങ്കുചേര്‍ന്നു. മണിക്കൂറുകളോളം ഹെലികോപ്റ്ററില്‍ ഇരുന്ന് അദ്ദേഹം ഓഖി വിതച്ച നാശം നേരിട്ട് വിലയിരുത്തുകയും ചെയ്തു.

എയര്‍ ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ വിങ്ങില്‍ എത്തിച്ച മത്സ്യത്തൊഴിലാളികളെ ആശുപത്രിയിലെക്ക് എത്തിക്കുന്നതില്‍ വരെ മന്ത്രി ഒപ്പം കൂടി. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് തീരപ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടന്നത്.

വിഴിഞ്ഞം, പൂന്തുറ, അടിമലത്തുറ എന്നിവിടങ്ങളിലും ആശുപത്രികളിലും മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here