സുക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരെ ലൈംഗിക അതിക്രമം

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. അലാസ്‌ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്.

യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നെന്നും റാന്‍ഡി പറഞ്ഞു.

എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നും, അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കൂ എന്ന രീതിയില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നെന്നും റാന്‍ഡി പറഞ്ഞു.

ഇതോടെ റാന്‍ഡി അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് കത്തയയ്ക്കുകയായിരുന്നു. പിന്നാലെ അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവല്പ്‌മെന്റ് ഡയറക്ടറാണ് റാന്‍ഡി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here