ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; ഇടതുകക്ഷികള്‍ ഡിഎംകെയെ പിന്തുണക്കും

പാലക്കാട്: ഈ മാസം 21ന് നടക്കുന്ന ആര്‍കെ നഗര്‍ ഉപതzരഞ്ഞെടുപ്പില്‍ ഇടതുപാര്‍ടികള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും. മരുതുഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ത്ഥി. കോയന്പത്തൂരില്‍ ചേര്‍ന്ന സിപിഐഎം  യോഗത്തിലാണ് ഡിഎംകെയെ പിന്തുണക്കാന്‍ തീരുമാനമെടുത്തത്.

കോണ്‍ഗ്രസ്, മുസ്ലീംലീഗ് തുടങ്ങിയവരും ഡിഎംകെ സഖ്യത്തിലുള്ളതിനാല്‍ മുന്നണിയോടൊപ്പം യോജിച്ച പ്രവര്‍ത്തനം നടത്തില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി സ്വന്തം നിലയില്‍ പ്രചാരണം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ പറഞ്ഞു.

ബിജെപിഅണ്ണാ ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. സിപിഐയും വിടുതലൈ ശിറുതൈകളും നേരത്തെ തന്നെ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചിരുന്നു.

ക!ഴിഞ്ഞ എപ്രിലില്‍ ഇതേ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഈ തിരഞ്ഞെടുപ്പ് റദ്ധാക്കുകയായിരുന്നു. അന്ന് സിപിഐ, സിപിഐഎം, വിടുതലൈ ശിറുതൈകള്‍ പാര്‍ടിയും ചേര്‍ന്ന് ജനക്ഷേമമുന്നണിയെന്ന നിലയില്‍ മത്സരിച്ചിരുന്നു.

ഇതിനു മുന്പ് 2004ലെ തിരഞ്ഞെടുപ്പിലാണ് ഇടതുകക്ഷികള്‍ ഡിഎംകെയെ പിന്തുണച്ചിരുന്നത്. അന്ന് മിക്ക കക്ഷികളും ഡിഎംകെയെ പിന്തുണച്ചപ്പോള്‍ അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിന് വലിയ തിരിച്ചടി നേരിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News