22 പേരെ കൂടി രക്ഷപ്പെടുത്തിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; കടലില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരം: പൂന്തുറ വിഴിഞ്ഞം ഭാഗത്ത് നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ 22 പേരെ കൂടി രക്ഷപ്പെടുത്തിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.

ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കപ്പല്‍ മാര്‍ഗം ഇവരെ തീരത്തെത്തിക്കുന്നതിന് 4 മണിക്കൂര്‍ സമയം വേണ്ടി വരുമെന്നതിനാല്‍ വ്യോമസേനയുടെ സഹായത്തോടെ ഹെലികോപ്റ്റര്‍ മുഖാന്തരം ഇവരെ കരയിലെത്തിക്കും.

കൊല്ലത്ത് നിന്നും കാണാതായ നാലു മത്സ്യത്തൊഴിലാളികളെ നേവി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൊല്ലം ജില്ലയില്‍ കാണാതായ മുഴുവന്‍ പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു.

കടലില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നാലു ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ജനങ്ങള്‍ സര്‍ക്കാറുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ലക്ഷദ്വീപില്‍ നിന്നും 104 പേരെ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരും തന്നെ പൂന്തുറ വിഴിഞ്ഞം ഭാഗത്ത് നിന്നും മത്സ്യ ബന്ധനത്തിന് കടലില്‍ പോയവര്‍ അല്ല. കൊച്ചിയില്‍ നിന്നും പോയവരാണ് ലക്ഷദ്വീപില്‍ നിന്നും കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News