നിരത്തുകള്‍ കീഴടക്കാന്‍ സെലറിയോ

മാരുതി സെലറിയോ ഹാച്ച്ബാക്കിന്റെ ക്രോസ് ഓവര്‍ പതിപ്പായ സെലറിയോ എക്‌സ് വിപണിയിലെത്തി. 4.57 ലക്ഷം മുതല്‍ 5.42 ലക്ഷം രൂപ വരെയാണ് വില. പുതിയ എയറോഡൈനാമിക് ഡിസൈനാണ് സെലറിയോഎക്‌സിന്റെ പ്രധാന പ്രത്യേകത.

പുതുക്കിയ മുഖരൂപത്തിലാണ് സെലറിയോഎക്‌സിന്റെ വിപണിയിലേക്കുള്ള കടന്നുവരവ്. ഡ്യൂവല്‍ ടോപ്പ് ബമ്പര്‍, ഫോഗ്ലാമ്പുകള്‍ക്കിടയിലെ ഹണികോമ്പ് ഗ്രില്‍ എന്നിവ എക്‌സിന് മാറ്റ് കൂട്ടുന്നു. ബ്ലാക് തീമില്‍ ഒരുങ്ങിയ ഛഞഢങ കള്‍, മള്‍ട്ടിസ്‌പോക്ക് അലോയ് വീലുകള്‍, റൂഫ് മൗണ്ടഡ് റിയര്‍ സ്‌പോയിലര്‍, ബ്ലാക് ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍. 180 mmന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന സെലറിയോഎക്‌സില്‍ 270 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സും ഒരുക്കിയിട്ടുണ്ട്.

സാധാരണ സെലറിയോയെക്കാളും 115 mm നീളവും, 35 mm വീതിയും, 5 mm ഉയരവും സെലറിയോ എക്‌സിന് കൂടുതലുണ്ട്. ഓറഞ്ച്, ബ്രൗണ്‍, ബ്ലൂ, വൈറ്റ്, ഗ്രെയ് എന്നീ നിറങ്ങളിലാണ് പുതിയ മാരുതി സെലറിയോ എക്‌സ് ലഭ്യമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News