സമകാലീന ഏഷ്യന്‍ സിനിമാ കാഴ്ചകളുമായി സിനിരമ

വെനീസില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് അര്‍ഹമായ ‘ദി വുമണ്‍ ഹു ലെഫ്റ്റ്’ 22ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഏഷ്യന്‍ സിനിരമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

മുപ്പതു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ സ്ത്രീയുടെ ജീവിതത്തിലൂടെ 90 കളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷാന്തരീക്ഷം ചിത്രം ചര്‍ച്ച ചെയ്യുന്നു. ഫിലിപ്പൈന്‍ ‘സ്ലോ സിനിമ’ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ ലവ് ഡയസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹോംഗ് കോങ്, ബുസാന്‍ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത ആറു ചിത്രങ്ങളടങ്ങുന്നതാണ് ഏഷ്യന്‍ സിനിരമ വിഭാഗം. ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സാമൂഹിക രാഷ്ട്രീയസാംസ്‌കാരിക വൈവിധ്യങ്ങള്‍ ദൃശ്യ ഭാഷയിലൂടെ ലോക സിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തുകയാണ് സംവിധായകര്‍.

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സ് അക്കാദമിയാണ്.

ആന്‍ഡി ലോ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹോംഗ് കോങ് ചിത്രമായ ഹാപ്പിനെസ്സ്, ലാവോ ഷീയുടെ ചെറുകഥയെ ആസ്പദമാക്കി തിരക്കഥാകൃത്തുകൂടിയായ മീ ഫെങ് സംവിധാനം ചെയ്ത മിസ്റ്റര്‍ നോ പ്രോബ്ലം, ചൈനയിലെ കുപ്രസിദ്ധരായ മൂന്ന് അധോലോക നായകരുടെ യഥാര്‍ത്ഥ ജീവിതം പ്രമേയമായ ‘ട്രിവിസ’, 89ാമത് ഓസ്‌കര്‍ അവാര്‍ഡിലെ മികച്ച വിദേശ ഭാഷ വിഭാഗത്തിലേക്ക് സിംഗപ്പൂര്‍ നാമനിര്‍ദേശം ചെയ്ത ബൂ ജുന്‍ഫെങിന്റെ അപ്രെന്റിസ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News