ഭീതിയിലാഴ്ത്തി ഓഖി ; വാക്കിന്റെ അര്‍ത്ഥം ഇതാണ്

കേരളത്തിലും ലക്ഷദ്വീപിലുമായി ആഞ്ഞടിക്കുന്ന കാറ്റിന് ഓഖി എന്ന പേര് വന്നത് ബംഗ്ലാദേശില്‍ നിന്ന്. ഓഖി എന്നാല്‍ കണ്ണെന്നാണ് അര്‍ഥം. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ഈ പേര് നല്‍കിയത്.

ലോക കാലാവസ്ഥാ സംഘടനയും യുഎന്നിന്റെ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും ചേര്‍ന്ന് 2000 മുതലാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം തുടങ്ങിയത്. ഓഖിക്കു പേരിടാനുള്ള അവസരം ബംഗ്ലാദേശിനാണ് ലഭിച്ചത്. ഇനി വരാനുള്ള കാറ്റിന് പേരിട്ടിരിക്കുന്നത് ഇന്ത്യയാണ്, സാഗര്‍.

ലോകത്തുടനീളമായി 9 മേഖലകളായിട്ടാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്‌ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്‌ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്‌ലാന്റിക് എന്നിവയാണ് അവ.

തിരുവനന്തപുരത്തു നിന്നും 120 കിലോമീറ്റര്‍ തെക്കു മാറി കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ന്യൂനമര്‍ദത്തിന്റെ ഫലമായി ഓഖി രൂപംകൊണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News