സൈനികരുടെ പേരില്‍ രാജ്യസ്‌നേഹം പറയുന്ന ബിജെപിയുടെ യഥാര്‍ത്ഥ മുഖം ഇതാണ്; കൊല്ലപ്പെട്ട സൈനികന്റെ മകളെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ മുമ്പിലിട്ട് വലിച്ചിഴച്ചു

ദില്ലി: കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ മുമ്പിലിട്ട് വലിച്ചിഴച്ചു.

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണമെന്നാവശ്യപ്പെട്ട സൈനികന്റെ മകളെയാണ് പോലീസ് വലിച്ചിഴച്ച് പുറത്താക്കിയത്. സംഭവത്തിനെതിരെ പ്രതിഷേധം ഗുജറാത്തില്‍ വ്യാപകമാകുന്നു.

സൈനികരുടെ പേരില്‍ രാജ്യസ്‌നേഹം പറയുന്ന ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. 2002ല്‍ ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് സൈനികനായ അശോക് തദ്വിയുടെ മകള്‍ക്കും കുടുംബത്തിനുമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പോലീസിന്റെ ആക്രമണം ഏല്‍ക്കേണ്ടി വന്നത്.

അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ഇത് വരെ ലഭിച്ചില്ലെന്ന് പരാതി അറിയിക്കാന്‍ മകള്‍ രൂപാല്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു. ഗുജറാത്ത് കെവാഡിയ കോളനിയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് മുഖ്യമന്ത്രി എത്തിയതറിഞ്ഞ്, വേദിയിലെത്തി വിജയ് രൂപാണിയെ കാണാന്‍ രൂപല്‍ എത്തി.

എന്നാല്‍ വേദിയ്ക്ക് സമീപം വച്ച് തന്നെ പോലീസുകാര്‍ ഇവരെ പിടികൂടി വലിച്ചിഴച്ച് പുറത്തേയ്ക്ക് എറിഞ്ഞു. മുഖ്യമന്ത്രി നോക്കി നില്‍ക്കേയാണ് സംഭവം.

നേരത്തെ പ്രധാനമന്ത്രിയെ കാണാന്‍ സൈനികന്റെ മകള്‍ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സൈനികന്റെ ഭാര്യ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. അതിര്‍ത്തിയില്‍ വച്ച് സൈനീകന്‍ കൊല്ലപ്പെട്ടതിന്റെ ശേഷം കുടുംബത്തിന്റെ അവസ്ഥ അതിദയനീയമാണ്. ഏക ആശ്രമമാണ് കൊല്ലപ്പെട്ടത്.

സര്‍ക്കാര്‍ പല വാഗ്ദാനങ്ങളും 2002ല്‍ നല്‍കിയെങ്കിലും പതിനെഞ്ച് വര്‍ഷങ്ങള്‍ ശേഷവും ഈ അമ്മയും മകള്‍ക്കും ഒന്നും ലഭിച്ചിട്ടില്ല. പോലീസ് വലിച്ചിഴച്ച് പുറത്തേയ്ക്ക് എറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഉപദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത് എത്തി.

അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികരുടെ കുടുംബത്തെ ബിജെപി ബഹുമാനിക്കുന്നത് ഇങ്ങനെയാണന്ന അടികുറിപ്പോടെ രാഹുല്‍ഗാന്ധി ട്വിറ്റര്‍ ദൃശ്യങ്ങള്‍ പങ്ക് വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News