യുഎഇ നിവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

യുഎഇയുടെ 46–ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ആണ് രാജ്യത്തെ മുഴുവൻ ട്രാഫിക് പിഴകളിലും 50 ശതമാനം ഇളവ് അനുവദിച്ചത് .

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമായ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആണ് ഉത്തരവിറക്കിയത്.
2017 ഡിസംബർ രണ്ടുവരെയുള്ള പിഴകൾക്കാണ് ഈ ഇളവ് ലഭിക്കുക. നോട്ടിസ് ലഭിച്ച് മൂന്നു മാസത്തിനുള്ളിൽ പിഴ അടയ്ക്കണം. അല്ലാത്ത പക്ഷം മുഴുവൻ തുകയും പിഴയായി അടയ്ക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News