നന്മയുടെ ഈ കാഴ്ച കാണുക

കൊച്ചി: ഓഖി നാശം വിതച്ച കൊച്ചി ചെല്ലാനം തീരപ്രദേശത്തെ വീട്ടില്‍ നിന്നും അസുഖ ബാധിതനെ തോളിലേറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ച പൊലീസുകാരന്റെ ദൃശ്യം സാമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കണ്ണമാലി സ്റ്റേഷനിലെ സിപിഒ ആന്‍ഡ്രൂസാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി പൊലീസ് സേനക്ക് അഭിമാനമായത്.

നന്മയുടെ ഈ കാഴ്ച കാണുക. സ്വന്തം ജീവന്‍ പോലും അവഗണിച്ച് ഇരമ്പിയാര്‍ക്കുന്ന കടലിനോട് മല്ലിട്ട് ദുഷ്‌കരമായ ദൗത്യം സ്വയം ഏറ്റെടുത്ത നടപ്പാക്കുന്ന നല്ല മനുഷ്യന്‍. കടല്‍ക്ഷോഭം നാശം വിതച്ച ചെല്ലാനത്തു നിന്നും ആരോ മൊബൈലില്‍ ഷൂട്ട ചെയ്ത ഈ ദൃശ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ജനം അറിഞ്ഞത്.

പേരിനോ പ്രശസ്തിക്കോ അല്ല, കണ്ണമാലി സ്റ്റേഷനിലെ ആന്‍ഡ്രൂസ് സഹജീവികള്‍ക്ക് കൈത്താങ്ങായത്. ദൃശ്യം വൈറല്‍ ആയതോടെയാണ് ഈ വലിയ മനസിന്റെ ഉടമയെ ലോകം തിരിച്ചറിഞ്ഞത്.

കടലെടുക്കുന്ന വീട്ടില്‍ നിന്ന് കാലിന് അസുഖം ബാധിച്ചയാളെ സ്വയം സന്നദ്ധനായി ആന്‍ഡ്രൂസ് തോളില്‍ ഏറ്റുന്നത്. ഇരമ്പുന്ന കടലിനെയും ഭാരത്തെയും വകവെക്കാതെ ഉറച്ച കാല്‍വെപ്പുകളുമായി ആന്‍ഡ്രൂസ് ആളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.

തീരത്തെ വീടുകളില്‍ കടല്‍ വെള്ളം ഇരച്ചു കയറിയപ്പോള്‍ നെട്ടോടമോടിയ നൂറുകണക്കിനാളുകള്‍ക്കാണ് ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ പൊലീസ് സഹായമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here