കലാലയമുറ്റത്ത് അമര്‍നാഥ് സഫ്‌നയ്ക്ക് മിന്നുചാര്‍ത്തി; സാക്ഷിയായി മഹാരാജാസ്

കൊച്ചി: തമ്മില്‍ കണ്ടുമുട്ടി, പരിചയപ്പെട്ട്, പ്രണയിച്ച കലാലയമുറ്റത്ത് അമര്‍നാഥ് സഫ്‌നയ്ക്ക് മിന്നുചാര്‍ത്തി. എറണാകുളം മഹാരാജാസ് കോളേജ് അങ്കണമാണ് ഇവരുടെ വിവാഹത്തിന് സാക്ഷ്യംവഹിച്ചത്.

അമര്‍നാഥ്, ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബിഎ ഹിസ്റ്ററിക്ക് സഫ്‌ന മഹാരാജാസ് കോളേജില്‍ പഠിക്കാനെത്തുന്നത്. കോളേജ് ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു അമര്‍നാഥ്. ചോറ്റാനിക്കരയാണ് അമര്‍നാഥിന്റെ സ്വദേശം. സഫ്‌ന ഫോര്‍ട്ട്‌കൊച്ചിക്കാരിയും. കോളേജില്‍വച്ച് പരിചയപ്പെട്ട ഇരുവരും പ്രണയബദ്ധരായി.

പ്രണയജീവിതം സമ്മാനിച്ച കലാലയത്തില്‍ത്തന്നെ പുതുജീവിതത്തിന്റെ തുടക്കവും ആകാമെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. 29ന് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.

ശനിയാഴ്ച മഹാരാജാസ് കോളേജില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മിന്നുചാര്‍ത്തി. ബംഗളൂരുവില്‍ വീഡിയോ എഡിറ്ററായി ജോലിചെയ്യുകയാണ് അമര്‍നാഥ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here