ചരിത്രം സൃഷ്ടിച്ച് ഈ പടുകൂറ്റന്‍ ലൈബ്രറി

വായനയെ കൈവിടരുതെന്ന സന്ദേശം നല്കിക്കൊണ്ട് ചൈനയിലെ തിയാന്‍ജിന്‍ ജില്ലയിലെ ബിന്‍ഹായില്‍ ഉയര്‍ന്ന പടുകൂറ്റന്‍ വായനശാല പുസ്തക പ്രേമികളുടെ മാത്രമല്ല, ലോകത്ത് ഉടനീളമുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്നു.

34,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുളള വായനശാല രൂപകല്പന ചെയ്തിരിക്കുന്നത് ഡച്ച് കമ്പനിയായ ടോപ്പ്ഡിയാണ്. വായനശാലയില്‍ 12 ലക്ഷം പുസ്തകങ്ങളാണ് ഇപ്പോഴുളളത്.

ചൈനീസ് ഭാഷയിലെ പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലാം വായനശാലയില്‍ ഉണ്ട്. രാജ്യത്തെ ഗവേഷകരെല്ലാം പഠനത്തിനായി ബിന്‍ഹായിലേയ്ക്ക് ഒഴുകിയെത്തുകയാണ്.

വായനശാലയ്ക്ക് വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചതോടെ വിനോദ സഞ്ചാരികളുടേയും കുത്തൊഴുക്ക് ആരംഭിച്ചിരിക്കുന്നു. സാഹസിക ടൂറിസം, തീര്‍ത്ഥാടന ടൂറിസം എന്നിങ്ങനെയുളളവയുടെ കൂട്ടത്തില്‍ വായന ടൂറിസം എന്ന ഒന്നുകൂടി എഴുതിചേര്‍ക്കുകയാണ് ചൈനക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News