നാശം വിതച്ച് ഓഖി; ഇന്ന് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട ആറുപേരുടെ മുതദേഹം കൂടി കണ്ടെത്തി. ഇതോടെ ഓഖിയില്‍ പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. രണ്ട് മൃതദേഹങ്ങള്‍ തിരുവനന്തപുരത്തു നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൊല്ലത്തും ഒരെണ്ണം ലക്ഷദ്വീപിലുമാണ് കണ്ടെത്തിയത്.

എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചു. കടലില്‍ നിന്നും ഇതുവരെ 450 ല്‍ അധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിച്ച് തീവ്രമായ തെരച്ചില്‍ തുടരുന്നുണ്ട്. കൂടുതല്‍ കപ്പലുകളും വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

സംസ്ഥാനവുമായി സഹകരിച്ച് പ്രതിരോധ വിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത ബോട്ടുകളും കടലില്‍ തിരച്ചില്‍ നടത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here