മുംബൈ :ഇന്ത്യന്‍ സിനിമാ ചരിത്രം രേഖയാക്കുന്നതിനെ പിന്തുണക്കുമെന്ന് അമിതാബ് ബച്ചന്‍.എസ്എംഎം ഓസജ,കരണ്‍ ബാലി,രാജേഷ് ദേവരാജ്,തനുല്‍ താക്കൂര്‍ എന്നിവര്‍ സംയുക്തമായി രചിച്ച ‘ബോളിവുഡ്-ദ ഫിലിംസ്ദ സോങ്‌സ്ദ സ്റ്റാര്‍സ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ബിഗ് ബി.
‘ഈ പുസ്തകത്തിന് പിന്നിലുളളവരോ മറ്റാരെങ്കിലോ ഇന്ത്യന്‍ സിനിമാ ചരിത്രത്തെ രേഖപ്പെടുത്താന്‍ മുന്നോട്ടു വന്നാല്‍ അവരെ സഹായിക്കാന്‍ ആദ്യം മുന്നോട്ട് വരിക ഞാനായിരിക്കും.ഈ പുസ്തകത്തിന് അവതാരിക എഴുതാന്‍ എന്നോട് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ബഹുമാനിതനായി’-അമിതാബ് കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here