കേരളാ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം; കടലാക്രമണ സാധ്യത; ശക്തമായ തിരകള്‍ രൂപപ്പെട്ടേക്കും

കേരളാ തീരത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. കനത്ത ജാഗ്രതാ നിര്‍ദ്ദേശം. കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

കടലില്‍ പോകുന്നതിന് വിലക്കുണ്ട്.കടലില്‍ വലിയ തിരകള്‍ രൂപപ്പെടാനും കേരളാതീരത്ത് ശക്തമായ കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റിനും സാധ്യത. 45 മുതല്‍ 55 വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here