മുസ്ലീമായ ആറുവയസ്സുകാരനെ തീവ്രവാദിയാക്കി അധ്യാപിക; സ്‌കൂളിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി

ആറുവയസ്സുകാരന്‍ അള്ളാ എന്ന് വിളിച്ചു; സംശയം തോന്നി അധ്യാപിക സ്‌കൂളിലേക്ക് പൊലീസിനെ വിളിച്ചു.

ആറുവയസ്സുകാരന്‍ അള്ളാ എന്ന് വിളിക്കുന്നതില്‍ സംശയം തോന്നിയ അധ്യാപിക സ്‌കൂളിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി. അമേരിക്കയിലാണ് സംഭവം. മുഹമ്മദ് സുലൈമാന്‍ എന്ന കുട്ടി അള്ളാ എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ കുട്ടി തീവ്രവാദിയാണോ എന്ന സംശയമായി അധ്യാപികയ്ക്ക്.

ഇതേത്തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ വിളിച്ചത്. എന്നാല്‍ കുട്ടിയ്ക്ക് ജന്മനാ ഡൗണ്‍ സിന്‍ട്രമുള്ളതാണെന്നും അള്ളാ എന്ന് വിളിക്കാന്‍ സാധ്യതയില്ലെന്നും പിതാവ് വ്യക്തമാക്കി.

അധ്യാപികയുടേത് ദുരുദ്ദേശപരമായ പെരുമാറ്റമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി തീവ്രവാദിയാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News