‘പത്രത്തിന്റെ ഒന്നാം പേജില്‍ ഫോട്ടോ വരുത്തുന്ന ഉമ്മന്‍ചാണ്ടി മോഡല്‍ ഉത്തരവാദിത്തമല്ല പിണറായിയുടേത്; ഒരു ഓപ്പറേഷന്‍ ഹെഡിന്റെ ജോലി മുഖ്യമന്ത്രി നടത്തുന്നുണ്ട്’; ഓഖിയുടെ മറവില്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്ക് ഒരു മറുപടി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ രാഷ്ട്രീയമുതലെടുപ്പിനായി മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കെതിരെ അഭിഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍.

വൈകാരികമായി ആളുകളെ ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തില്‍ ഒന്നാം പേജില്‍ വരുത്തുന്ന ഉമ്മന്‍ചാണ്ടി മോഡല്‍ ഉത്തരവാദിത്തമല്ല, ഓഫീസില്‍ ഇരുന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷന്‍ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടതെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാനാണ്. വീടുകള്‍ കയറി ആളുകളെ നേരില്‍ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തില്‍ ഒന്നാം പേജില്‍ വരുത്തുന്ന ഉമ്മന്‍ചാണ്ടി മോഡല്‍ ഉത്തരവാദിത്തമല്ല, ഓഫീസില്‍ ഇരുന്ന് സ്ഥിതിഗതികള്‍ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷന്‍ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടത്.

അത് നല്ലൊരു രാഷ്ട്രീയമാറ്റമാണ്. അഭിനന്ദനങ്ങള്‍.

പക്ഷെ മനോരമയും മാതൃഭൂമിയുമാണ് സത്യത്തില്‍ കേരളം ഭരിക്കുന്നത്. ഉമ്മന്‍ചാണ്ടി മോഡല്‍ വൈകാരിക ഷോ ആണ് അവര്‍ക്ക് വേണ്ടത്.

‘രാത്രിയിലും കണ്ണിമ ചിമ്മാതെ മുഖ്യമന്ത്രി’

‘ഉറക്കം ഇല്ലാത്തതിനാല്‍ പ്രഷര്‍ കൂടി പ്രഷറിന്റെ ഗുളിക കഴിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിക്കുന്ന ഭാര്യ കമല’

‘മണലില്‍ പൂണ്ട ആംബുലന്‍സ് തള്ളാന്‍ ആവേശമായി മുഖ്യമന്ത്രിയും’

എന്നിങ്ങനെ അവര്‍ക്ക് വേണ്ടതു പോലുള്ള ‘ദുരന്ത വാര്‍ത്ത’കളും ഉണ്ടാക്കണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി അനുഭവിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News