ആയുസ്സിന്റെ പുസ്തകത്തിന് ശില്‍പ്പ ഭാഷ്യം; അസാധാരണമായ കലാവിഷ്‌ക്കാരമെന്ന് അടൂര്‍

മലയാള നോവല്‍ സാഹിത്യത്തിലെ നിത്യസൗന്ദര്യമായ ‘ആയുസ്സിന്റെ പുസ്തക’ത്തിന് തിരുവനന്തപുരത്ത് ശില്‍പ്പഭാഷ്യം. എഴുത്തിന്റെ അമ്പതാണ്ട് പൂര്‍ത്തീയാക്കുന്ന എഴുത്തുകാരനായ സിവി ബാലകൃഷ്ണന് തലസ്ഥാനത്ത് വായനക്കാരും സുഹൃത്തുക്കളുമൊരുക്കിയ ആദരസമ്മേളനത്തിലാണ് ശില്‍പ്പം ഒരുങ്ങിയത്.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികളായ എസ് സുദയദാസ്, സിതാര കെവി, ജിതിന്‍ എംആര്‍ എന്നിവര്‍ ചേര്‍ന്നാണ് ശില്‍പ്പമൊരുക്കിയത്.

ഏതാണ്ട് 12 അടി ഉയരത്തില്‍ കടലാസിലാണ് ശില്‍പ്പം തീര്‍ത്തിരിക്കുന്നത്. ആയുസ്സിന്റെ പുസ്തതകം വായിക്കുന്ന ഒരാളുടെ രൂപത്തിലാണ് ശില്‍പ്പം. ശില്‍പ്പത്തില്‍ മുഴുവന്‍ ആയുസ്സിന്റെ പുസ്തകം നോവല്‍ ഭാഗങ്ങള്‍ കൈകൊണ്ട് എഴുതിച്ചേര്‍ത്തിരിക്കുന്നു.

താഴെ ഒരു കസേരയില്‍ വെച്ച ‘ആയുസ്സിന്റെ പുസ്തകവും’ ആത്മാവിന്, ശരിയെന്ന് തോന്നുന്നു കാര്യങ്ങളും’ കൂടി ശില്‍പ്പത്തിന്റെ ഭാഗമാണ്. അസാധാരണമായ ആവിഷ്‌ക്കാരമാണ് ഈ ശില്‍പ്പം. നോവലിന്റെ സത്ത ആഴത്തില്‍ ഇത് അനുഭവവേദ്യമാക്കുന്നു.

ഒരു മലയാള നോവലിനെ ശില്‍പ്പത്തിലേക്ക് പകര്‍ത്തിയ ഇതിന്റെ കലാകരന്മാര്‍ ചെയ്തത് ഏറ്റവും മഹത്വപൂര്‍ണ്ണമായ കലാപ്രവര്‍ത്തനമാണ്. അതിന് പിന്നിലെ ഭാവനയും അദ്ധ്വാനവും എത്ര പ്രശംസിച്ചാലും മതിവരില്ല” പ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ ശില്‍പ്പികളെ ആദരിച്ചുകൊണ്ട് പറഞ്ഞു.

1984ല്‍ പുറത്തിറങ്ങിയ ആയുസ്സിന്റെ പുസ്തകം മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും വായനക്കാരെ ഹഠാതാകര്‍ഷിച്ച് കൊണ്ടിരിക്കുന്ന മലയാളത്തിന്റെ ഏറ്റവും മൗലീക രചനകളിലൊന്നാണ്. ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം മലയാള നോവല്‍ സാഹിത്യത്തിലെ ഒരു നാ!ഴികക്കല്ലായാണ് നിരൂപകര്‍ കൃതിയെ വിശേഷിപ്പിക്കുന്നത്.

വടക്കന്‍ കേരളത്തിലെ ഒരു ക്രൈസ്തവ കുടിയേറ്റഗ്രമത്തിന്റെ പശ്ചാത്തലത്തില്‍ ബൈബിള്‍ താളത്തിലെ!ഴുതിയ ഈ ആഖ്യായിക ഭാഷകൊണ്ടും ഭാവനകൊണ്ടും മലയാളിക്ക് ഇപ്പോഴും ഒരു വിസ്മയമാണ്.

ദേശീയ അവാര്‍ഡ് നേടിയ പ്രശസ്ത സംവിധായകന്‍ സുവീരന്‍ നേരത്തെ ആയുസ്സിന്റെ പുസ്തകം നോവലിന് നല്‍കിയ നാടകാവിഷ്‌കാരം പ്രശസ്തമായിരുന്നു. നോവലിന്റെ സിനിമാവിഷ്‌കാരത്തെക്കുറിച്ചും ആലോചനകള്‍ നടക്കുന്നതിനിടെയാണ് നോവലിന് ശില്‍പ്പമൊരുക്കി കലാകാരന്മാര്‍ ശ്രദ്ധേയമായിരിക്കുന്നത്.

പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തിലാണ് ശില്‍പ്പം ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News