‘ഇത് എന്റെ മക്കളല്ല, നമ്മുടെ മക്കളാണ്’; എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചി

എച്ച്‌ഐവി ബാധിതരായ കുട്ടികളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ഫോട്ടോഗ്രാഫറുടെ അഭ്യര്‍ത്ഥന. കുട്ടികളുമായി ആനയായും കുതിരയായും കളിച്ച് ചുമലിലേറ്റി നടന്ന പഴയ ഫോട്ടോ പോസറ്റ് ചെയ്താണ് വന്‍ ജീവിത ദുരിതത്തിലായ ഈ കുട്ടികളെ സഹായിക്കണമെന്ന് ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചി അഭ്യര്‍ത്ഥിക്കുന്നത്.

രണ്ടു കുട്ടികളും ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. പഠിക്കാനവസരം നല്‍കാതെ പൊതുസമൂഹം ഭ്രഷ്ടരാക്കിയതിനെ തുടര്‍ന്ന് നേരത്തേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ കണ്ണൂര്‍ കൊട്ടിയൂരിലെ അക്ഷരയെയും അനന്തുവുമാണവര്‍.

അജീബിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയ സുഹൃത്തുക്കളെ,
ഇത് എന്റെയല്ല നമ്മുടെ മക്കളാണ് ……
വര്ഷങ്ങള്ക്കു മുന്‍പ്,

HIV പോസറ്റീവ് എന്ന പേരില്‍ ഭ്രഷ്ട് കല്പിക്കപെട്ടു നമ്മള്‍ അരികിലേക്കു തള്ളിയ അക്ഷരയും അനന്തുവും. വീണ്ടും പഠിക്കാനാവസരം നല്‍കണമെന്ന് കെഞ്ചി കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തിനെത്തിയാതായിരുന്നു ഇവര്‍. കുഞ്ഞുങ്ങള്‍ തീര്‍ച്ചയായും ദൈവത്തിന്റെ തന്നെ ……

തമാശയും കളിയും ഇടിയും പിച്ചല്‌മൊക്കെയായി അവര്‍ അന്ന് നന്നായി അടുത്തു.

മേലൊക്കെ കേറികളിച്ച അവര്‍ക്കു ആനയായും കുതിരയായും ഞാന്‍ മാറുകയായിരുന്നു. കുഞ്ഞുങ്ങള്‍ കളിപ്പിക്കപ്പെടേണ്ട പ്രായത്തില്‍……..
അനാഥത്വത്തിന്റെ പിറകെ HIV പോസിറ്റിവ് ആയതിന്റെ പേരിലെ ഒറ്റപ്പെടലും. ഉന്നത വിദ്യാഭ്യാസമുള്ളവരെന്നു നടിക്കുന്ന നമ്മള്‍ കേരളീയര്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാനറിയാതെ കുഴങ്ങുകയാണ്.

ഇന്ന് ഡിഗ്രിക്ക് പഠിക്കുകയാണ് ഇരുവരും. തുടര്‍ന്ന് പഠിക്കാനേറെ ആഗ്രഹവുമായി. ഇവരുടെ HIV പോസറ്റീവ് അല്ലാത്ത മൂത്ത സഹോദരി ഇന്ന് എഞ്ചിനീറിങ് ബിരുദം പൂര്ത്തിയായിരിക്കുന്നു. നല്ല വിവാഹം നടത്തണം.

വീട്ടില്‍ പുകയുയരണമെങ്കില്‍ മനസ്സലിവുള്ളവരുടെ സഹായത്തിനായി കാത്തുനികള്‍ക്കുന്ന സമയം അതിന്നിടയില്‍ പഠിക്കാനുള്ള ത്തിന്റെ പുറമെ വിവാഹ ചിലവുകളും.

‘അമ്മ രമയുടെ മനസ്സുരുകുകയാണ് ….

ജീവിതത്തില്‍ ഇത്രയേറെ ദുരിതങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടൊപ്പം
സഹൃദയരാണ് നമ്മളെന്ന് കാണിക്കാന്‍ ഏറ്റവും നല്ല അവസരമാണിതെന്നു ഓര്‍മ്മപെടുത്തികൊണ്ടു അജീബ് കോമാച്ചി

‘അമ്മ രമയുടെ ഫോണ്‍ നമ്പര്‍ 9605189213 കൊട്ടിയൂര്‍ കണ്ണൂര്‍

photo credits with thanks p musthafakka

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News