ഓഖി ദുരന്തം: ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് 22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സിനിമകളുടെ പ്രദര്‍ശനം നിശ്ചയിച്ചതുപ്രകാരം നടക്കും.

ഡിസംബര്‍ എട്ടിന് വൈകുന്നേരം ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News