ഐഎഫ്എഫ്‌കെയില്‍ 1000 അധിക പാസുകള്‍: രജിസ്‌ട്രേഷന്‍ നാളെ

തിരുവനന്തപുരം: 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ രാവിലെ 11 മണി മുതല്‍ ആരംഭിക്കും.

നേരത്തെ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. സംസ്ഥാനത്തെ 2700 ഓളം വരുന്ന അക്ഷയ ഇകേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ പേയ്‌മെന്റിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഡെലിഗേറ്റ് പാസുകളുടെ വിതരണം ആറിന് രാവിലെ 11 മണി മുതല്‍ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ ആരംഭിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here