മലപ്പുറം: മലയാളം യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞടുപ്പിലും എസ്എഫ്‌ഐക്ക് തകര്‍പ്പന്‍ വിജയം. മത്സരം നടന്ന നാല് സീറ്റിലേക്കും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ബാക്കി സീറ്റുകളിലേക്ക് നേരത്തെ തന്നെ എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ എന്നീ പോസ്റ്റുകളിലേക്കാണ് മത്സരം നടന്നത്.

ചെയര്‍മാനായി മാധ്യമപഠനവിഭാഗം വിദ്യാര്‍ത്ഥി പ്രണവ് കെ 177 വോട്ടൂകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വൈസ് ചെയമാനായി അജിത്ത് നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.

ജനറല്‍ സെക്രട്ടറിയായി ടി പി അഭിജിത്ത്(ഭൂരിപക്ഷം153), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി പഞ്ചമി സി (ഭൂരിപക്ഷം158), മാഗസിന്‍ എഡിറ്ററായി മുഹമ്മദ് ഷരീഫ് ബി(ഭൂരിപക്ഷം 162) തുടങ്ങിയവരും വിജയിച്ചു.