ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂരിന് അനുശോചനപ്രവാഹം; ടൈംസ് നൗ ഒപ്പിച്ച അബദ്ധത്തിനൊടുവില്‍ സംഭവിച്ചത്

ബോളിവുഡ് താരം ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് അനുശോചന പ്രവാഹം. ദേശീയമാധ്യമമായ ടൈംസ് നൗ ശശി കപൂറിന് പകരം ശശി തരൂര്‍ എന്ന് പേരു തെറ്റിച്ചു നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

താന്‍ ഗുരുതരാവസ്ഥയിലാണോ എന്ന് അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് തന്റെ ഓഫീസിലേക്ക് വിളിക്കുന്നതെന്ന് ശശി തരൂര്‍ തന്നെയാണ് പറഞ്ഞത്.

പിന്നീട് ശശി കപൂറിന് അനുശോചനം അറിയിച്ചും തരൂര്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മരണം ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് സന്ദേശത്തില്‍ തരൂര്‍ പറഞ്ഞു.

ടൈംസ് നൗവിന്റെ വന്‍ അബദ്ധത്തില്‍ തരൂരിന്റെ പ്രതികരണം ഇങ്ങനെ: വാര്‍ത്ത പെരുപ്പിച്ചതല്ലെങ്കില്‍, ചുരുങ്ങിയ പക്ഷം സമയമാകുന്നതിനു മുമ്പേയുള്ളതാണ്.

സംഭവിച്ചത് ടൈപ്പിങ് പിശകാണെന്നാണ് പിന്നീട് ടൈംസ് നൗ നല്‍കിയ വിശദീകരണം.

ഇന്നലെ വൈകുന്നേരമാണ് ശശി കപൂര്‍ അന്തരിച്ചത്. 79 വയസായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News