ബോളിവുഡിലെ ഒരു യുഗം അവസാനിച്ചു

എഴുപതുകളിലെ പ്രണയ നായകനായിരുന്നു ശശി കപൂര്‍. ബോളിവുഡിലെ ഒരു യുഗം അവസാനിച്ചുവെന്നു വേണം ശശി കപൂറിന്റെ മരണത്തെ വിശേഷിപ്പിക്കേണ്ടത്.

മൂന്നു പതിറ്റാണ്ട് കാലം ബോളിവുഡിലെ നായകനിരയില്‍ തിളങ്ങിയ ശശി കപൂര്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. അറുപതുകളില്‍ ഹോളിവുഡിലും ആദ്യ ഇന്ത്യക്കാരനായി ശശികപൂറിന്റെ മുഖം ഉണ്ടായിരുന്നു.

കുറെയധികം സമാന്തര സിനിമകളില്‍ അഭിനയിച്ച് പ്രസിദ്ധനാവുകയല്ല മറിച്ച് അധ്വാനിച്ചുണ്ടാക്കിയ കാശൊക്കെ സിനിമയ്ക്ക് വേണ്ടി ചിലവാക്കുകയായിരുന്നു അദ്ദേഹം. ബോക്‌സ് ഓഫീസ് ഹിറ്റുകളെക്കാള്‍ സമാന്തര സിനിമകള്‍ നിര്‍മ്മിക്കുകയായിരുന്നു ശശി കപൂറിന്റെ ലക്ഷ്യം.

സിനിമയെ കച്ചവടമായി കാണാത്ത സമീപനത്തെ പിന്തുണക്കാന്‍ ആ കാലഘട്ടത്തിലെ മസാലകള്‍ മാത്രം വഴങ്ങിയ ബോളിവുഡിനായില്ല. ഹിന്ദിയില്‍ 116 ചിത്രങ്ങളില്‍ 61ലും നായകനായി അഭിനയിച്ചതിനു പുറമേ 12 ഇംഗ്ലീഷ് സിനിമകളില്‍ 8ലും നായകനായി അദ്ദേഹം അഭിനയിച്ചു. 1961ല്‍

പുറത്തിറങ്ങിയ ധര്‍മ്മപുത്രിയാണ് ആദ്യചിത്രം. അക്കാലത്തെ ബോളിവുഡ് സൗന്ദര്യങ്ങളായിരുന്ന ഷര്‍മിള ടാഗോര്‍, ഹേമമാലിനി, സീനത്ത് അമന്‍, രാഖി എന്നിവര്‍ക്കൊപ്പമുള്ള ശശി കപൂര്‍ ചിത്രങ്ങളെല്ലാം ഹിന്ദി സിനിമയിലെ എക്കാലത്തെയും അനശ്വര പ്രണയഗാഥകളാണ്.

ഇടക്കാലത്ത് അച്ഛന്റെ പാത പിന്തുടര്‍ന്ന് നാടകത്തിലേക്ക് തിരിഞ്ഞ ശശി കപൂര്‍ വിവാഹം ചെയ്തതും ഇംഗ്ലീഷ് തിയറ്റര്‍ നടിയായ ജന്നിഫറിനെയായിരു്‌നനു. അവരുടെ മരണത്തോടെ നാടകത്തില്‍ നിന്നും ശശി കപൂര്‍ അകന്നു.

നിസിമയിലും പരസ്യലോകത്തും പ്രശസ്തരായ കുനാല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളാണ്. പാരന്പര്യങ്ങള്‍ ഏറ്റെടുത്ത് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച ശശി കപൂര്‍ എന്ന അതുല്യ പ്രതിഭ ഇനിയും ജീവിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel