‘കുമ്മനാന’; കുമ്മനത്തിന്റെ പ്രതികരണം

കഴിഞ്ഞ 30നാണ് കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്. മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് ഒരു പേര് വേണം.

അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല ‘കൂള്‍’ ആയൊരു പേരു വേണമെന്നായിരുന്നു നിര്‍ദേശം. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന പേര് കുഞ്ഞനാനയ്ക്ക് നല്‍കുകയും ചെയ്യും.

നിര്‍ദേശം കേട്ടതോടെ സോഷ്യല്‍മീഡിയ ഒരു പേര് അങ്ങ് പ്രഖ്യാപിച്ചു. ‘കുമ്മനാന’. ലിജോ വര്‍ഗീസ് എന്ന എഫ്ബി യൂസര്‍ ആണ് ഈ കിടിലന്‍ പേര് നിര്‍ദേശിച്ചത്. സംഭവം ഹിറ്റായി മുന്നേറുകയും ചെയ്തു. കൂടുതല്‍ ലൈക്കും ഈ പേരിന് ലഭിച്ചു. അതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായി കെഎംആര്‍എല്‍.

സംഭവം കൈവിട്ട് പോകുമെന്ന് തോന്നിയതോടെ, അവര്‍ പോസ്റ്റ് തിരുത്തുകയും ചെയ്തു. ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന പേര് പാടില്ലെന്നായിരുന്നു തിരുത്ത്. എന്നാല്‍ കുമ്മനാന തന്നെയാണ് ഏറ്റവും മുന്‍പന്തിയില്‍.

ഇപ്പോഴിതാ, പേരു നിര്‍ദേശിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ, ‘കുമ്മനാന’യില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരിക്കുന്നു.

മറുപടി ഇങ്ങനെ: തുല്യനിന്ദ സ്തുതിര്‍മൗനി. നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്. എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News