സമൂഹത്തിന് മാതൃകയായി ഉണ്ണിമുകുന്ദനും സംഘവും; കയ്യടിയോടെ സ്വീകരിക്കാം

ഉണ്ണി മുകുന്ദൻ്റെ നേത്യത്വത്തിൽ ടീം “ചാണക്യതന്ത്രം ” നടത്തിയ നേത്ര ദാന ക്യാമ്പ് സമൂഹത്തിന് മാത്യകയായി. എറണാകുളത്തെ ഒരു ഹോട്ടലിൽവച്ച് ‘ നടന്ന നേത്ര ദാന ക്യാമ്പിൽ വച്ച് നടൻ ഉണ്ണിമുകുന്ദൻ തന്റെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പുവെച്ചു.

ഉണ്ണിയെ കൂടാതെ സംവിധായകൻ കണ്ണൻ താമരക്കുളം, പ്രൊഡ്യൂസർ മുഹമ്മദ് ഫൈസൽ തുടങ്ങി സിനിമയിലെ നൂറോളം അണിയറ പ്രവർത്തകരും കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തിൽ ഒപ്പു വച്ചു. മലയാള സിനിമയിൽ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം ‘

” സിനിമാ താരങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കാണാനും അറിയാനും അത് ചെയ്യുന്നതുമായ ഒരുപാട് പേരുണ്ട്. അവരെല്ലാം ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾ കൂടി ചെയ്യുമെന്ന പ്രതീക്ഷയിലാണ് താനീ നേത്രദാനം ചെയ്യുന്ന തെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

കാഴ്ചയില്ലാത്ത ഒരാളുടെ ജീവിതത്തിൽ നമുക്ക് വെളിച്ചം നൽകാൻ പറ്റുന്ന ഒരു അവസരമായിട്ടാണ് ‘ അതിനെ കാണുന്നതെന്നും മരണശേഷം നേത്രം മാത്രമല്ല… അവയവങ്ങളും മറ്റൊരാൾക്ക് ജീവൻ കൊടുക്കുമെങ്കിൽ അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമെന്നും ഉണ്ണി പറഞ്ഞു.

കുംബത്തിൽ എല്ലാവരുടെയും പിന്തുണയോടെയാണ് ഈ ഒരു തീരുമാനത്തിലേക്ക് എത്തിയത്. ഈ ഒരു ആശയം എന്റെ പുതിയ ചിത്രമായ ചാണക്യതന്ത്രത്തിന്റെ സംവിധായകനോട് പറയുമ്പോൾ, കുറച്ച് പേരെ കൂടി ഇതിലേക്ക് കൂട്ടാം എന്നെ ഉണ്ടായിരുന്നുള്ളൂ.

പക്ഷെ അത്ഭുതപ്പെടുത്തിക്കൊണ്ട് നൂറിൽ പരം വരുന്ന ടെക്നീഷ്യന്മാർ ഈ ഒരു ഉദ്യമത്തിന് ഒപ്പം കൂടി. ഇന്നത്തെ ജനറേഷൻ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി എന്നോടൊപ്പം അണിചേരുമെന്ന് തന്നെയാണ് വിശ്വാസമെന്നും. ഉണ്ണി മുകുന്ദൻ പറഞ്ഞു. സമ്മതപത്രം ആശുപത്രി അധികൃതർക്ക് കൈമാറി.

ചാണക്യതന്ത്രം സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം , സംവിധായകൻ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത്, നടൻ നിയാസ്, പ്രൊഡ്യൂസർ അരുൺ നാരായണൻ എന്നിവരെ കൂടാതെ സിനിമയുടെ അണിയറപ്രവർത്തകരും ഉണ്ണിമുകുന്ദൻ ഫാൻസ്‌ & കണ്ണൻ താമരക്കുളം ഫ്രണ്ട്സ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here