ഷാര്‍ജയില്‍ പത്തുനിലകെട്ടിടത്തില്‍ നിന്ന് വീണ് ഇന്ത്യാക്കാരന്‍ മരിച്ചു; കൊലപാതകമെന്ന് സംശയം

ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനിലകെട്ടിടത്തിന്റെ പത്താം നിലയില്‍നിന്നു വീണ് 53 കാരനായ ഇന്ത്യക്കാരന്‍ മരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം പൊലീസ് ഉടനെ സ്ഥലത്തെത്തി.

വീഴ്ചയില്‍ തലയും വാരിയെല്ലുകളും തകര്‍ന്നിരുന്നു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. മരിച്ചയാളെകുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here