തീർത്ഥാടന കാലം അട്ടിമറിക്കാൻ ശ്രമം; ശബരിമല നട അടച്ചുവെന്ന് വ്യാജ പ്രചരണം; അന്വഷണം ശക്തമാക്കി

പത്തനംതിട്ട: തീർത്ഥാടന കാലം അട്ടിമറിക്കാൻ ശബരിമല നട അടച്ചുവെന്ന വ്യാജ പ്രചരണത്തിനെതിരെ അന്വേഷണം നടത്താൻ പൊലീസ്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണം, സൈബർ സെല്ലിന്റെ കൂടെ സഹായത്തോടെ സമഗ്ര അന്വേഷണം നടത്താനാണ് ഉന്നത പൊലീസ് വൃത്തങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

പന്തളം കൊട്ടാരത്തിലെ രാജകുടുംബാംഗം അന്തരിച്ചപ്പോൾ പന്തളം ക്ഷേത്രം ഒരാഴ്ച അടച്ചിട്ടിരുന്നു. അന്ന് ശബരിമലയും അടച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നേരത്തെ വ്യാജ പ്രചരണം നടന്നിരുന്നു.

എന്നാൽ നിലവിൽ ശബരിമല നട അടച്ചുവെന്നും ഇതര സംസ്ഥാന തീർത്ഥാടകരെ ശരണ പാതയിൽ പൊലീസ് കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നുള്ള പ്രചരണമാണ് നടക്കുന്നത്.

രണ്ട് പ്രചരണത്തിന്റെയും പിന്നിൽ ഒരേ കേന്ദ്രമാണൊ പ്രവർത്തിച്ചതെന്ന സംശയത്തിലാണ് പൊലീസ്. തീർത്ഥാടകരെ സർക്കാരിനും പൊലീസിനുമെതിരാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തീർത്ഥാടനം അലങ്കോലമാക്കാനുള്ള ശ്രമം ബോധപൂർവമാണോയെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും പ്രസിഡൻറ് എ. പദ്മകുമാർ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News