ഓഖി; കണ്ണീര്‍ അവസാനിക്കുന്നില്ല; കൊച്ചിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; 72 മത്സ്യതൊ‍ഴിലാളികളെ ഇന്ന് രക്ഷിച്ചു

കൊച്ചി: ഓഖി ദുരന്തത്തിന്‍റെ ദുരിതം അവസാനിക്കുന്നില്ല. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു.

മറൈന്‍ എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ പുറംകടലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

അതേസമയം 72 മത്സ്യത്തൊ‍ഴിലാളികളെക്കൂടി കോസ്റ്റ്ഗാര്‍ഡ് ഇന്ന് രക്ഷപ്പെടുത്തി. മലയാളികളും തമി‍ഴ്നാടു സ്വദേശികളുമായ ഇവരെ ലക്ഷദ്വീപിലെ ബിത്ര ദ്വീപിലെത്തിച്ചു.

മു‍ഴുവന്‍പേരെയും നാട്ടില്‍ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേ സമയം മറൈന്‍ എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ പുറംകടലില്‍ തിരച്ചില്‍ തുടരുകയാണ്.

കോസ്റ്റ് ഗാര്‍ഡിന്‍റെ ICGS സമര്‍ എന്ന കപ്പലിലാണ് തൊ‍ഴിലാളികളെ പുറംകടലില്‍ നിന്ന് രക്ഷപ്പെടുത്തിയത്.6 ബോട്ടുകളിലായി മത്സ്യബന്ധനം നടത്തിയിരുന്ന 72 പേരെ ലക്ഷദ്വീപിലെ ബിത്ര ദ്വീപിലെത്തിക്കുകയായിരുന്നു.

ഇവരില്‍ 58 പേര്‍ തമി‍ഴ്നാട് സ്വദേശികളും 14 പേര്‍ മലയാളികളുമാണ്.മു‍ഴുവന്‍പേര്‍ക്കും ആവശ്യമായ ഭക്ഷണവും വെള്ളവുമുള്‍പ്പടെ എല്ലാ സൗകര്യങ്ങളും ദ്വീപില്‍ ഒരുക്കിയിരുന്നു.

കോസ്റ്റ്ഗാര്‍ഡ് ഇതിനകം 250ലധികം പേരെ രക്ഷപ്പെടുത്തിക്ക‍ഴിഞ്ഞു.നാവികസേന 150 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്.അതേ സമയം മറൈന്‍ എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെ നേതൃത്വത്തിലും പുറംകടലില്‍ തിരച്ചില്‍ തുടരുകയാണ്.

6 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ന് കൊച്ചിയില്‍ നിന്നും പുറം കടലിലേക്ക് തിരിച്ചത്.മത്സ്യത്തൊ‍ഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാണ് മറൈന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് തിരച്ചില്‍ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here