വിശാലിന് വന്‍ തിരിച്ചടി; ജയലളിതയുടെ ആര്‍ കെ നഗറില്‍ മത്സരിക്കാനാകില്ല; നാമനിര്‍ദ്ദേശപത്രിക തള്ളി

ചെന്നൈ: ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആര്‍ കെ നഗറില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയ തമിഴ് നടന്‍ വിശാലിന് തിരിച്ചടി. താരത്തിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളി.

വിശാലിനെ പിന്തുണയ്ക്കുന്നവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.

മണ്ഡലത്തില്‍ നിന്നും ഡിഎംകെ, എഐഎഡിഎംകെ, ടി ടി വി ദിവകര്‍ എന്നിവര്‍ക്കൊപ്പം മത്സര രംഗത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാനാണ് താരം തയ്യാറെടുത്തത്.

സിനിമാ മേഖലയില്‍ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാല്‍. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്. വിശാലിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകരും ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ.

ആര്‍ കെ നഗറില്‍ മുരുഡു ഗണേഷാണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി. ടിടിവി ദിനകരനും സ്ഥാനാര്‍ഥിയായി രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു,. ഇവര്‍ക്കിടയിലേക്കാണ് വിശാലും എത്തുന്നത്‌

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ചരിത്രമുള്ള തമിഴ് നാട്ടില്‍ നിന്നും കമല്‍ഹസനോ പ്രകാശ് രാജോ ആയിരിക്കും രാഷ്ട്രീയത്തിലേക്ക് എത്തുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇതു സംബന്ധിച്ച സൂചനകള്‍ കമല്‍ഹാസന്‍ നല്‍കിരുന്നു. മലയാളത്തില്‍ അടുത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വില്ലനില്‍ വിശാല്‍ പ്രധാന വേഷം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News