യുഎഇയില്‍ മലയാളിയെത്തേടി കോടികളുടെ സുവര്‍ണഭാഗ്യം

യു എ ഇ യില്‍ വീണ്ടും മലയാളിക്ക് കോടികള്‍ സമ്മാനം. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളി കോടിപതിയായത് .

ദേവാനന്ദന്‍ പുതുമനം പറമ്പത്ത് ആണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിച്ചത്. 5 മില്യണ്‍ ദിര്‍ഹം , ഏകദേശം 8.76 കോടി ഇന്ത്യന്‍ രൂപയാണു സമ്മാനത്തുക.

മാസത്തിലൊരിക്കല്‍ ആണ് ബിഗ് ടിക്കറ്റ് മില്ല്യണയര്‍ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പില്‍ കൂടുതലും സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 15 ജാക്ക്പോട്ട് വിജയികളില്‍ 12 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here