മുട്ട വെജോ, നോണ്‍ വെജോ? വര്‍ഷങ്ങളായുള്ള ചോദ്യത്തിന് ഉത്തരം ഇതാ

കോ‍ഴിയാണോ മുട്ടയാണോ എന്ന ചോദ്യം പോലെ കാലങ്ങളായി തര്‍ക്കം തുടരുന്ന ചോദ്യമാണ് മുട്ട വെജിറ്റേറിയന്‍ ഫുഡാണോ നോണാണോ എന്നത്.

ജീവനുള്ള കോ‍ഴിയില്‍ നിന്നും ലഭിക്കുന്നത് കൊണ്ടും അതില്‍ നിന്നുമാണ് ഒരു ജിവന്‍ ഉത്ഭവിക്കുന്നത് എന്നുള്ളതുകൊണ്ടും നോണ്‍ എന്ന വാദത്തിനായിരുന്നു ഇതുവരെ മുന്‍തൂക്കം.

എന്നാല്‍ മുട്ട വെജ് ആണ് എന്നതാണ് ഏറ്റവും പുതിയ നിഗമനം. വെറുതെയങ്ങ് പറയുകയല്ല, കാര്യ കാരണ സഹിതം വിശദീകരിക്കുന്നുമുണ്ട് ശാസ്ത്രജ്ഞര്‍.

അത് ഇങ്ങിനെയാണ്. മുട്ടയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്, പുറംതോട്, മഞ്ഞ, മുട്ട വെള്ള. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ.

എന്നാല്‍ മഞ്ഞക്കുരുവില്‍ പ്രോട്ടീന്‍, കൊളസ്ട്രോള്‍, ഫാറ്റ് ഇവ അടങ്ങിയിരിക്കുന്നു. നാം ദിവസവും ഉപയോഗിക്കുന്ന മുട്ടയില്‍ ഭ്രൂണം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ ഒരു പക്ഷിയെയോ മൃഗത്തെയോ കഴിക്കുന്നു എന്ന് കരുതേണ്ട.

ഒരു പിടക്കോഴി ആറുമാസം പ്രായമായാല്‍ ദിവസവും അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുട്ടയിടും. മുട്ടയിടുന്നതിനു മുന്‍പ് പിടക്കോഴി ഇണചേര്‍ന്നിട്ടുണ്ടാവണമെന്നില്ല.

ഈ മുട്ടകളെല്ലാം പ്രത്യുല്പ്പാദനം നടത്താത്തവയാണ്. നാം വാങ്ങുന്ന മുട്ടകള്‍ ഇത്തരത്തിലുളളവ ആയിരിക്കും. അതുകൊണ്ടാണ് മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലോകം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News