
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് ആരംഭിക്കും.
രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയറ്ററില്‍ നിന്ന് പാസുകള്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന് ഡെലിഗേറ്റ് പാസുകള്‍ വാങ്ങാം. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസുകള്‍ വ്യാഴാഴ്ച മുതലാണ് വിതരണം ചെയ്യുന്നത്.
മുഖ്യവേദിയായ ടാഗോറില്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും നാളെ നടക്കും. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്.
അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 14 കൗണ്ടറുകളാണ് ഉള്ളത്. പാസ് വാങ്ങാനായി ഡെലിഗേറ്റുകള്‍ക്ക് ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നത്.
അംഗപരിമിതര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്ടറുകള്‍ രാവിലെ 11 മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കും. ഇത്തവണ 11000 പാസ്സുകളാണ് വിതരണം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here